Latest News

ബെനാമി ആരോപണം; ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി കെ.സി.വേണുഗോപാൽ

Thu Mar 2024 | 04:16:15 news

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്. ബെനാമി ഇടപാടിലൂടെ വേണുഗോപാൽ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്നായിരുന്നു ശോഭയുടെ ആരോപണം. രാജസ്ഥാനിലെ മുൻ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാൽ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്.

VIDEO