Latest News

ഗ്യാനേഷ് കുമാർ, സുഖ്ബീർ സിം​ഗ് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ

Fri Mar 2024 | 04:26:58 news

ന്യൂഡൽഹി: കേരള കേഡർ ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറും പഞ്ചാബ് കേഡർ ഉദ്യോഗസ്ഥൻ സുഖ്ബീർ സിങ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെന്ന് സമിതിയിൽ അംഗമായ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. താൻ വിയോജന കുറിപ്പ് നൽകിയെന്നും സമിതി അംഗമായ കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി അറിയിച്ചു. ഫെബ്രുവരിയിൽ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അരുൺ ഗോയൽ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തിൽ കമ്മീഷനിൽ ബാക്കിയുള്ളത് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ മാത്രമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും സെലക്ഷൻ സമിതിയിൽ അംഗമാണ്.

VIDEO