Latest News

പോലീസ് സ്‌റ്റേഷനിൽ കയറി തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

Fri Mar 2024 | 05:11:22 news

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ കയറി തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്‌റ്റേഷൻ വളപ്പിലേക്ക് കയറിവന്ന യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളു ത്തുകയായിരുന്നു. പിന്നാലെ പോലീസുകാരും ഇവിടെയുണ്ടായിരുന്നവരും ചേർന്ന് തീയണച്ച ശേഷം ഇയാളെ ആശുപത്രിയിലെത്തിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്കെതിരേ വിവാഹിതയായ ഒരു സ്ത്രീ നേരത്തേ ആലത്തൂർ പോലീസിൽ പരാതി നൽ കിയിരുന്നു. ഇത് പിന്നീട് പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കി. ഇതിൻ്റെ തുടർച്ചയായാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

VIDEO