Latest News

കേജ്‌രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ്‌ അക്കൗണ്ട് മരവിപ്പിക്കൽ: ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണമെന്ന്; അമേരിക്ക

Fri Mar 2024 | 05:11:58 news

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലും ഇന്ത്യയുടെ നിലപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക. നേരത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പരാമർശത്തെ തുടർന്ന് യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് എതിർപ്പറിയിച്ച ഇന്ത്യയുടെ നടപടിക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ നടപടികള്‍ സൂക്ഷ്മമായി പിന്തുടരുന്നുവെന്നും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ് ആവർത്തിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ നികുതി അധികാരികള്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,’ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു

VIDEO