Latest News

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല ; പ്രതിഷേധം ശക്തം

Fri Mar 2024 | 05:14:12 news

ഈസ്റ്റർ ദിനം പ്രവർത്തി ദിനമാക്കിയതിനെതിരെ മണിപ്പൂരിൽ പ്രധിഷേധം ശക്തം. 30 , 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കുക്കി വിഭാഗം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട മുറിവുകളുണങ്ങുന്നതിനു മുന്നെയാണ് ഇത്തരത്തിലൊരു നിലപാടുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

VIDEO