Latest News

ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും ; അച്ചു ഉമ്മൻ

Fri Apr 2024 | 05:09:41 news

വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കെ കെ രമ, അച്ചു ഉമ്മൻ എന്നിവർ ഷാഫി പറമ്പിലിനൊപ്പം പ്രകടനത്തിൽ പങ്കെടുത്തു. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്. സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വർഗീയത തുടച്ചുമാറ്റുമെന്നും അച്ചു ഉമ്മൻ.സ്ത്രീകളുടെ കൈകളിൽ ഷാഫി പറമ്പിലിന്റെ കട്ട് ഔട്ടുകളാണ് ഉള്ളത്. ആവേശത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്ന് കെ കെ രമ വ്യക്തമാക്കി. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വലിയ വിജയം വടകരയിൽ ഉണ്ടാകുമെന്നും കെ കെ രമ പറഞ്ഞു.

VIDEO