Latest News

രാമേശ്വരം കഫേ സ്ഫോടനം; ബിജെപി പ്രവർത്തകൻ എന്‍ഐഎ കസ്റ്റഡിയിൽ

Sat Apr 2024 | 04:49:42 news

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം. സായ് പ്രസാദിന്റെ കസ്റ്റഡിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്‌ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്‌സിലെ കുറിപ്പിലൂടെ ചോദിച്ചു. കാവി തീവ്രവാദത്തിന് ഇതിലും വ്യക്തമായ തെളിവുകള്‍ ആവശ്യമുണ്ടോയെന്നും ദിനേശ് കുറിപ്പില്‍ പറഞ്ഞു. മാര്‍ച്ച് ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ കർണാടകയിൽ ബിജെപി സംഘപരിവാർ നേതാക്കൾ വ്യാപക വർഗീയ പ്രസ്ഥാവനകളുമായി രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് ശോഭ കരാന്തലജെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പരിശീലനം നേടിയ ആളുകൾ കർണാടകയിൽ സ്ഫോടനം നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് പൊലീസ് ശോഭ കരാന്തലജെക്കെതിരെ കേസെടുത്തിരുന്നു.

VIDEO