Latest News

കോഴിക്കോട് ICU പീഡനം: അതിജീവിതയ്ക്ക് അനുകൂല നിലപാടെടുത്തെന്ന പേരിൽ സീനിയർ നഴ്സിംഗ് ഓഫീസറെ വേട്ടയാടുന്ന തവസാനിപ്പിക്കണം – ചവറ ജയകുമാർ

Sat Apr 2024 | 04:50:22 news

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സീനിയർ നഴ്സിംഗ് ഓഫീസർക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം നൽകാത്ത സർക്കാർ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.ഭരണകക്ഷി യൂണിയനിൽ പെട്ടവർ പ്രതികൾ ആകുമ്പോൾ സർക്കാർ അവർക്കൊപ്പം നിൽക്കുന്നു.നിസ്സഹായയായ ഒരു സ്ത്രീജീവനക്കാരിയെ കേൾക്കാൻ കാതുകളില്ല.അധികാരമുപയോഗിച്ച് നീതി നിഷേധിക്കുന്ന ഭരണകൂട ഭീകരതയാണിത്.അന്യായമായി സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിംഗ് ഓഫീസർ നിയമനത്തിനായി കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെങ്കിലും നീതിപീഠത്തിന്റെ ഉത്തരവിനെ പോലും അംഗീകരിക്കില്ലെന്ന അധിക്യതരുടെ നിലപാട് പൊതുസമൂഹത്തിന് നാണക്കേടാണ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിലുള്ള ഒഴിവിൽ നഴ്സിംഗ് ഓഫീസറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം.ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങൾ സ്ത്രീകൾക്ക് നിഷേധിക്കാൻ കഴിയില്ല.ഇത് പീഡകരെ സംരക്ഷിക്കുന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നത്. തുടർന്നും ഇത്തരം നടപടികൾ ആവർത്തിക്കുന്നതിന് വികലമായ ഈ നിലപാട് കാരണമാകും.ഈ സംഭവത്തിൽ നിശബ്ദരായിരിക്കുന്നവർ തീർച്ചയായും പീഡകരെ പിന്തുണയ്ക്കുന്നവരായി കരുതേണ്ടിവരും.സർക്കാർ നിയമന ഉത്തരവ് നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി സെറ്റോ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു

VIDEO