Latest News

ബിജെപിയുടെ സുവർണകാലം കഴിഞ്ഞു, പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയിക്കും ; എ കെ ആന്റണി

Wed Apr 2024 | 04:52:36 news

ബിജെപിയ്ക്ക് കേരളത്തിൽ കഴിഞ്ഞതവണത്തേക്കാൾ വോട്ട് കുറയും, ബിജെപിയുടെ സുവർണ കാലം കഴിഞ്ഞെന്നും കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്നും മക്കളെപ്പറ്റി അധികം പറയിപ്പിക്കണ്ടായെന്നും ആ ഭാഷ താൻ ശീലിച്ചിട്ടില്ലായെന്നും രാഷ്ട്രീയം വേറെ കുടുംബം വേറെ എന്നതാണ് തന്റെ നിലപാടെന്നും ആന്റണി വ്യക്തമാക്കി. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും. ശാരീരികമായ പ്രയാസങ്ങളെത്തുടർന്നാണ് പ്രചാരണത്തിന് പോകാതിരുന്നതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മൂല്യങ്ങൾ പാടെ ഇല്ലാതാകും. ജനാധിപത്യത്തിന്റെ അന്ത്യത്തിന് അതോടെ തുടക്കമാകും. ഈ തെരഞ്ഞെടുപ്പോടെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കണം അതാണ് വരാണെന്നിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയെന്ന ആശയത്തെ കൊന്നുകുഴിച്ചു മൂടികൊണ്ടിരിക്കുകയാണ് ബിജെപി സർക്കാർ. ഇന്ത്യ മുന്നണി അധികാരത്തിലെത്തണം അതോടൊപ്പം പിണറായി വിജയൻറെ ജനദ്രോഹ നടപടികൾക്കുള്ള മറുപടിയായി 20 സീറ്റും നൽകി യുഡിഎഫിനെ വിജയിപ്പിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.

VIDEO