Latest News

തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്’: രാഹുൽ മാങ്കൂട്ടത്തിൽ

Fri Apr 2024 | 04:47:58 news

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബു എംഎൽഎയുടെ വിജയം കേരള ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം ജനങ്ങൾ തോല്പിച്ചു. പിന്നെ കോടതികൾ തോൽപ്പിച്ചു. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്. സത്യാനന്തര കാലത്തെ തോൽവി എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്, ആദ്യം ജനങ്ങൾ തോല്പിച്ചു പിന്നെ കോടതികൾ തോല്പ്പിച്ചു…. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ട നിങ്ങൾ തോല്പിച്ചത്…. സത്യാനന്തര കാലത്തെ തോൽവി…..

VIDEO