Latest News

പോരാടും വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും ഇല്ലാതാക്കും: രാഹുൽ ഗാന്ധി

Fri Apr 2024 | 05:21:11 news

ബിജെപി സംഘപരിവാർ ആശയധാരകൾക്കെതിരെ അടിയുറച്ച പോരാട്ടം നടത്തണമെന്ന ആഹ്വാനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോൺഗ്രസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയത്തിനെതിരാണ് ബിജെപിയെന്നും കോൺ​ഗ്രസ് പ്രകടന പത്രിക എല്ലാ ആളുകളിലേക്കും എത്തിക്കണമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ അടിത്തറയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രാജ്യത്തിൻറെ ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥിതികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലിവിളിക്കുകയാണ് ബിജെപിയും ആർഎസ്എസ്സും. അതിനെ പ്രതിരോധിക്കേണ്ടത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനുമാണ്. ‘കോൺ​ഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. ഒറ്റക്കെട്ടായാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ആശയധാരകൾക്കെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയങ്ങളേയും ഇല്ലാതാക്കും’ – രാഹുൽ പറഞ്ഞു.

VIDEO