Latest News

ശൂരനാട് സിപിഐയിൽ വീണ്ടും കലാപം; നേതാക്കളും അണികളും കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോയത് ഔദ്യോഗിക പക്ഷത്തിൻ്റെ കഴിവുകേടെന്ന് ഒരു വിഭാഗം

Wed Apr 2024 | 06:41:31 news

ശൂരനാട്: സിപിഐ ശൂരനാട് മണ്ഡലം നേതൃത്വത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കൾ അടക്കമുള്ള പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് എം ശിവശങ്കരപ്പിള്ള അടുത്ത കാലത്ത് സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം’. ശൂരനാട് നോർത്ത്, സൗത്ത്, പോരുവഴി മേഖലകളിൽ നിന്നും നിരവധി സഖാക്കൾ സിപിഎമ്മിലേക്ക് ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നു. സിപിഐയുടെ ശക്തി കേന്ദ്രമായിരുന്നു ആനയടി, പുലിക്കുളം മേഖലകളിൽ ഒട്ടുമിക്ക പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുലിക്കുളം ക്ഷീരസംഘം പ്രസിഡമായിരുന്ന പി.പി വിശ്വനാഥൻ, മുൻ പഞ്ചായത്ത് മെമ്പറും എൽ സി അംഗവും മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്ന ബാലകൃഷ്ണപിള്ള, ആദ്യകാല നേതാവായിരുന്ന സഖാവ് കുഞ്ഞുപിള്ളയുടെ മകനും ലോക്കൽ കമ്മിറ്റി അംഗവുമായ യശോധരൻ, പുളിക്കുളം ക്ഷീരസംഘം സെക്രട്ടറി കല, മുൻ പഞ്ചായത്ത് അംഗവും മഹിളാസംഘം നേതാവുമായ സരോജിനി അമ്മയുടെ മകനും ബി പ്രഭാകരൻ പിള്ള തുടങ്ങിയവരെല്ലാം കുടുംബസഹിതം സിപിഎമ്മിൽ ചേർന്നു കഴിഞ്ഞു.പ്രോഗ്രസീവ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടും സൗത്ത് സോൺ പ്രസിഡണ്ടുമായ പ്രൊഫ: ജി വാസുദേവൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.വി പ്രത്യുഷ്, ഇപ്റ്റ മേഖല പ്രസിഡന്റ് ആനയടി അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സുമ, ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ സമദ്,തെക്കേ മുറിയിലെ സജീവ പ്രവർത്തകനായ സൽമാൻ, ശൂരനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുഗതൻ,പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, പോരുവഴി പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റി അംഗമായ മോഹനൻ പിള്ള,അമ്മിണി ഇവരൊക്കെ സിപിഐയോട് വിട പറഞ്ഞ് സിപിഎമ്മിൽ ചേർന്നു കഴിഞ്ഞു. കാലങ്ങളായി നിലനിന്നു വരുന്ന വിഭാഗീയത കാരണം ജില്ലാ കൗൺസിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊഫ:സിഎം ഗോപാലകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. പങ്കജാക്ഷൻ, മുൻ മണ്ഡലം സെക്രട്ടറി അജയഘോഷ് തുടങ്ങിയവർ തീർത്തും നിഷ്ക്രിയരാണ്. നിലവിൽ മണ്ഡലം സെക്രട്ടറിയുടെ ചുമതലക്കാരനും സംസ്ഥാന കൗൺസിൽ അംഗവും സിൽബന്തികളും പാർട്ടി നയത്തിനെതിരായി മദ്യമാഫിയയുമായി ബന്ധപ്പെട്ടും മറ്റുതരത്തിലും നടത്തുന്ന അഴിമതികൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കുമെതിരെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കം മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും പ്രതിഷേധത്തിലാണ്. പാർട്ടി പരിപാടികളിൽ നിന്ന് അവരെല്ലാം വിട്ടുനിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇടതിൻ്റെ ശക്തികേന്ദ്രമായ ശൂരനാട്ടെ ചേരിതിരിവ് യുഡിഎഫിന് ഗുണം ചെയ്യുമെന്ന ഭീതിയിലാണ് സിപിഐ നേതൃത്വം. പാർട്ടി മാറിയവർ സിപിഐ നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയിലും പ്രശ്നം പരിഹരിക്കാൻ എൽഡിഫ് നേതൃത്വം ഇടപെടുന്നു.

VIDEO