Latest News

ഇന്ത്യൻ സിനിമയിലെ GOT, പൊന്നിയിൻ സെൽവൻ ഗംഭീരം

Fri Sep 2022 | 05:43:42 news

നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് സംവിധായകൻ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തി. ആവേശത്തോട്ട്യൻ പ്രേക്ഷകർ ചിത്രത്തെ വരവേറ്റത് പുലർച്ചെയുള്ള ഷോകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവൽ അതേ പേരിൽ ദൃശ്യവത്കരിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ചോള രാജവംശത്തെ ഇളക്കിമറിച്ച അധികാര പോരാട്ടത്തെ ഉൾക്കൊള്ളുന്ന ഒരു ചരിത്ര കെട്ടുകഥയാണ് ഈ സിനിമ. ഒരു ധ്രുവനക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു, ഒരു അശുഭകരമായ വാർത്ത. സുന്ദര ചോഴർ (പ്രകാശ് രാജ്) അസുഖബാധിതനായി. അതിനെ തുടർന്ന് തന്റെ മൂത്ത മകൻ ആദിത കരികാലനെ (ചിയാൻ വിക്രം) കിരീടാവകാശിയായി പ്രഖ്യാപിച്ചു. എന്നാൽ, ചോളരാജ്യത്തിലെ ജനങ്ങളും സുന്ദര ചോഴന്റെ മകളുമായ കുന്ദവായ് (തൃഷ) തന്റെ ഇളയ സഹോദരൻ അരുൺമൊഴി വർമ്മൻ (ജയം രവി) ഒരു രാജാവാകുമെന്ന് കരുതുന്നു. ആദിത കരികാലൻ തന്റെ സുഹൃത്തും വിശ്വസ്തനുമായ വന്തിയതേവനെ (കാർത്തി) തനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടമ്പൂരിലേക്ക് അയക്കുന്നു. വന്തിയതേവൻ കണ്ടെത്തുന്ന രഹസ്യ വിവരങ്ങൾ സുന്ദര ചോഴരോടും കുന്ദവിയോടും റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. സുന്ദര ചോഴറിന്റെ സഹോദരന്റെ മകൻ മധുരാന്തഗറിനും (റഹ്മാൻ) സിംഹാസനത്തോട് അതിയായ മോഹമുണ്ട്.

VIDEO