Latest News

സുമിത്രയ്ക്ക് വീണ്ടും വിവാഹം: ഒരു പുരുഷന് വീണ്ടും വിവാഹം കഴിക്കാമെങ്കിൽ എന്തുകൊണ്ട് ഒരു സ്ത്രീക്കും ആയികൂടാ കട്ടയ്ക്ക് കൂടെ ഉണ്ടെന്ന് ആരാധകർ!

Mon Oct 2022 | 09:52:32 news

ഒരു പുരുഷന് വീണ്ടും വിവാഹം കഴിക്കാമെങ്കിൽ എന്തുകൊണ്ട് ഒരു സ്ത്രീക്കും ആയികൂടാ എന്നുള്ള മറുപടിയും ലഭിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി സീനിയർ കഥാപാത്രങ്ങളെ എത്തിക്കുന്ന പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. മീരക്ക് മിനി സ്‌ക്രീനിൽ കരിയർ ബ്രേക്ക് എന്ന് പറയാനുതകുന്ന കഥാപാത്രമായിട്ടാണ് സുമിത്ര ലഭിച്ചത്. വ്യസ്ത്യസ്ത കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുൻപോട്ട് പോയ്കൊണ്ടിരിക്കുന്നത്. ALSO READ: പുഷ് ചെയ്യാൻ പറയുന്ന സമയത്തൊക്കെ ഞാൻ അടുത്തുതന്നെ ഉണ്ടായിരുന്നു; വാവ വരുന്നതൊക്കെ തൊട്ടടുത്തുനിന്ന് കണ്ടു; യുവ-മൃദുല വിശേഷങ്ങൾ! ശിവദാസൻ ആശുപത്രിയിൽ ആകുന്നതാണ് പരമ്പരയിലെ പുത്തൻ വിശേഷം. വേദിക പൊതുവെ സന്തോഷവതിയായി കാണപ്പെടുന്ന എപ്പിസോഡിൽ സുമിത്ര നിയന്ത്രണം വിട്ടു കരയുന്നതും തനിക്ക് അച്ഛൻ വീണുകിടക്കുന്ന കാഴ്ച കാണാൻ വയ്യെന്നും രോഹിത്തിനോട് പറയുന്നു. അച്ഛനെ കാണണമെന്ന് പറഞ്ഞുകൊണ്ട് കരയുന്ന സുമിത്രയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് തീരുന്നത് എങ്കിലും ചാനൽ പുറത്തുവിട്ട പ്രോമോ ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. അച്ഛനെ കാണാൻ ഐസിയുവിൽ എത്തുന്ന സുമിത്രയോട് രോഹിതിനെ വിവാഹം കഴിക്കണമെന്നും അതാണ് തന്റെ ആഗ്രഹമെന്നും ശിവദാസമേനോൻ പറയുന്നു. എനിക്ക് അച്ഛനാണ് വലുത്, അതിനു വേണ്ടി ഞാൻ അത് ചെയ്യാമെന്നും സുമിത്ര പറയുന്നുണ്ട്. ഇത് സ്വപ്നമല്ല യാഥാർഥ്യം ആന്നെനും ചാനൽ പുറത്തുവിട്ട പ്രമോയിലൂടെ വ്യക്തമാകുന്നു. സുമിത്രയുടെ വിവാഹം നടന്നു കാണാൻ ഞങ്ങൾ എത്ര കാലമായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആരാധകർ.

VIDEO