Latest News

കണ്ണന്റെ കയ്യും പിടിച്ചു ചക്കി; വിവാഹ നിശ്ചയ വേളയിൽ തിളങ്ങി മാളവിക ജയറാം

Sat Dec 2023 | 05:05:16 news

മലയാളത്തിന്റെ പ്രിയപെട്ട താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെയാണ്‌ പുറം ലോകം അറിഞ്ഞത്. ഇരുവരെയും ഏറ്റെടുത്തകൊണ്ട് ആരാധകർ.കുറച്ചു നാൾമുന്നെയാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരിണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. ഈ അടുത്ത് സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മാളവിക തന്റെ പങ്കാളിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ പങ്കാളിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നില്ല. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.

VIDEO