Latest News

സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്

Fri Mar 2023 | 05:26:51 news

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ ജയത്തിനായി ഇറങ്ങിയ കേരളത്തിനെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിഞ്ഞു. സെമിയിലേക്ക് കടക്കാന്‍ വിജയം അനിവാര്യമായിരുന്ന കേരളം രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിനായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 24-ാം മിനിറ്റില്‍ മുന്നിലെത്തി. അബ്ദുള്‍ റഹീം നല്‍കിയ പാസ് കൃത്യമായി വിശാഖ് മോഹനന്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 34-ാം മിനിറ്റില്‍ പഞ്ചാബ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി വല കുലുക്കിയത്. 87-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന് ലഭിച്ച സുവര്‍ണാവസരം പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. ഇതോടെ കേരളം സെമി കാണാതെ പുറത്തായി. CONTINUE READING

VIDEO