Latest News

മെസ്സിക്കു വധ ഭീഷണി, അർജന്റീനയയിൽ സുരക്ഷ കൂട്ടി

Thu Mar 2023 | 04:50:27 news

ബുവാനസ് ആരിസ്: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിക്കു വധഭീഷണി. റൊസാരിയോ ന​ഗരത്തിൽ മെസ്സിയുടെ ഭാര്യയുടെ വീട്ടുകാർ നടത്തുന്ന സൂപ്പർ മാർക്കറ്റിലെത്തിയാണ് അക്രമി ഭീഷണി മുഴക്കിയത്. സൂപ്പർ മാർക്കറ്റിലെത്തിയ ഒരു ചെറുപ്പക്കാരൻ പ്രകോപനമില്ലാതെ വെടി വയ്ക്കുകയാണ് ആദ്യം ചെയ്തത്. ആർക്കും പക്ഷേ പരുക്കില്ല. പിന്നാലെ മെസിക്കെതിരായ ഭീഷണി രേഖപ്പെടുത്തിയ പേപ്പർ പുറത്തെടുത്തു. Messi, We Are Waiting For You എന്നാണ് അതിൽ എഴുതിയിരുന്നത്. ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മെസ്സിയുടെ സുരക്ഷ കൂട്ടിയതായി അർജന്റീന അറിയിച്ചു.

VIDEO