Latest News

ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ‘ടിഫാക്ക്’ രൂപവത്കരിച്ചു!

Wed Dec 2023 | 04:12:55 news

കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളും ഫുട്ബോൾ പ്രേമികളും ചേർന്ന് ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. കളിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അഭിവൃദ്ധിക്കും പ്രാധാന്യം നൽകുക, കുവൈത്തിലും പരിസരങ്ങളിലും നടക്കുന്ന ഫുട്ബോൾ ടൂർണമെന്റുകൾക്കായി ടീമിനെ സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി രൂപവത്കരിച്ചതാണ് ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ). ഹരിപ്രസാദ് മണിയന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം 2024 – 2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : ഹരിപ്രസാദ് മണിയൻ ( പ്രസിഡന്റ് ), മെർവിൻ വർഗ്ഗീസ് ( ജനറൽ സെക്രട്ടറി ), ബിജു ടൈറ്റസ് ( ട്രഷറർ ), റോബർട്ട് ബെർണാർഡ് , ലിജോയ് ജോളി ലില്ലി ( വൈസ് പ്രസിഡന്റ് ), കൃഷ്ണ രാജ് , സജിത് സ്റ്റാറി ( സെക്രട്ടറി ), റംസി കെന്നഡി ( ജോ. ട്രഷറർ ), പി.ജി.ബിനു , ക്രിസ്റ്റഫർ ഫെർണാണ്ടസ് , ജോസഫ് പൗലോസ് , ഷാൻ ഷാജഹാൻ , സുനുബാലൻ , ( ഉപദേശക സമിതി അംഗങ്ങൾ ), ഡൻസ്റ്റൺ പോളിൻ , ബിജു ബെർണാർഡ് , ഷൈൻ മാർസലിൻ , വിനോദ് വർഗ്ഗീസ് , ഡൊമനിക് ആന്റണി , ഡോണൽ ജെറി , ഫിനു ജോർജ്ജ് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ), ജോർജ്ജ് ജോൺ ( ടീം മാനേജർ ), ആന്റണി വിൻസന്റ് ( അസിസ്റ്റന്റ് മാനേജർ ), ക്ലീറ്റസ് ജൂസ , ജോസഫ് സ്റ്റാൻലി ( ടീം കോച്ച് ) . ബിജു ടൈറ്റസ് സ്വാഗതവും മെർവിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

VIDEO