Latest News

ഈ ഉന്നം ലക്ഷ്യത്തിലേക്ക്; പ്രതിഭകളുടെ സ്വന്തം കളരിയായി വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്

Wed Dec 2023 | 04:13:36 news

തിരുവനന്തപുരം: ലോകോത്തര സൗകര്യങ്ങൾ ഒരുക്കി സംസ്ഥാനത്ത് നിന്നും പുതിയ നിര ഷൂട്ടിങ് താരങ്ങളെ വാർത്തെടുക്കുകയാണ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്. കായിക പശ്ചാത്തല സൗകര്യ വികസനത്തിൽ അതിവേഗം മുന്നേറുന്ന കേരളത്തിൽ കായികയിനങ്ങളിൽ മികച്ച താരങ്ങളെ ഒരുക്കിയെടുക്കുകയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ച് ആയ വട്ടിയൂർക്കാവിലൂടെ സംസ്ഥാന സർക്കാരും കായിക യുവജനകാര്യ വകുപ്പും ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ഷൂട്ടിങ് റേഞ്ചുകളിൽ ഒന്നായ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച് ദേശീയ, സംസ്ഥാന തല ഷൂട്ടിങ് ജേതാക്കളുടെ പ്രധാന പരിശീലന കളരിയായി മാറിയിരിക്കുകയാണിപ്പോൾ. ഏഷ്യൻ പാരാ ഗെയിംസ് 2023 സ്വർണമെഡൽ ജേതാവ് സിദ്ധാർത്ഥാ ബാബു അടക്കം നിരവധി ഷൂട്ടിംഗ് താരങ്ങൾ നിലവിൽ വട്ടിയൂർക്കാവിൽ പരിശീലനം നടത്തുന്നുണ്ട്.

VIDEO