Latest News

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി ചീര – വെള്ളരി ജ്യൂസ്

Wed Oct 2020 | 11:44:27 news

ഒന്നിലധികം കാരണങ്ങളാൽ പ്രത്യേകിച്ച് കൊറോണ എന്ന മഹാമാരി കാരണം 2020 ഒട്ടും തന്നെ ഗുണകരമായ വർഷമല്ല . കൊറോണ എന്ന മഹാമാരി എല്ലാവരുടെയും മനസ്സിൽ ആശങ്കയും ഭയവും നിറച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ അസുഖം വരാതെ എങ്ങിനെ നോക്കാം എന്നതിലാണ് . മാസ്കും , സാനിറ്റൈസറും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയ ഈ സാഹചര്യത്തിൽ ഏവരും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നു . കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി . അതിനായി എന്ത് കഴിക്കണം , എന്ത് കുടിക്കണം തുടങ്ങി നിരവധി ചർച്ചകളും അഭിപ്രായങ്ങളും നാം നിരന്തരം വായിക്കുകയും അവ പരീക്ഷിച്ചു നോക്കുകയും ചെയ്യുന്നു . പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നത് തന്നെ ആണ് ഏറ്റവും ഉത്തമമായ പരിഹാരം . ഇത്തരത്തിൽ പോഷകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള രണ്ടു വസ്തുക്കളാണ് ചീരയും വെള്ളരിയും . ഇവ രണ്ടും ചേർത്ത് ജ്യുസ് ഉണ്ടാക്കി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരിക്കും . ചീരയിൽ ധാതുക്കളായ പൊട്ടാസ്യം , മഗ്നീഷ്യം , ഫോളേറ്റ് എന്നിവയും വിറ്റാമിൻ എ , സി , കെ , ബി , ഇ എന്നിവയും വെള്ളരിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു . ഇവ രണ്ടും പോഷകസമൃദ്ധം ആണെന്ന് മാത്രമല്ല വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷ്യ വസ്തുക്കൾ കൂടി ആണ് . ചീരയും , വെള്ളരിയും നാം സാലഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ് . അത് പോലെ തന്നെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒന്നാണ് ഇവ രണ്ടും ഉപയോഗിച്ചു കൊണ്ടുള്ള ജ്യൂസ് . ചീര – വെള്ളരി ജ്യൂസ് ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ ചീര നന്നായി കഴുകി , അരിഞ്ഞത് ഒരു കപ്പ് സാലഡ് വെള്ളരി തൊലി ചെത്തി , ചെറുതായി അരിഞ്ഞത് ഒരെണ്ണം പുതിനയില അരിഞ്ഞത് ആവശ്യത്തിന് കുരുമുളക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ച് ജ്യൂസ് ആയി കഴിക്കാവുന്നതാണ് . എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉഗ്രൻ പാനീയമാണ് ചീര – വെള്ളരി ജ്യൂസ് .

VIDEO