Latest News

ട്രാൻസ്‌ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്; അവരും മനുഷ്യരാണ്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര

Mon Nov 2020 | 06:47:58 news

വസ്ത്രത്തിന്റേയും മേക്കപ്പിന്റേയും പേരിൽ ഇന്ന് നിരവധി പേർ സൈബർ ആക്രമണം നേരിടിന്നുണ്ട്. ഇത്തരം അക്രമങ്ങൾക്ക് കൂടുതലും ഇരയാകുന്നത് സിനിമാ താരങ്ങളാണ്. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ ഗായിക സിത്താര കൃഷ്ണകുമാർ. സമൂഹമാദ്ധ്യമങ്ങളിൽ ഇങ്ങനെ മോശം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ദൈർഘ്യമേറിയ വീഡിയോ ചെയ്യുന്നതെന്ന് താരം പറയുന്നു ഭർത്താവിനും മകൾക്കും ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ അടുത്തിടെ സിതാര സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ സിതാരയെ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രാൻസ്‌ജെൻഡറിനെയും ബംഗാളി സ്ത്രീയെയും ഭിക്ഷക്കാരിയെയും പോലുണ്ട് എന്നൊക്കെയായിരുന്നു കമന്റുകൾ. ഈ വാക്കുകൾ എന്ന് മുതലാണ് മോശം വാക്കുകൾ ആയതെന്ന് താരം ചോദിക്കുന്നു. മേക്കപ്പ് എല്ലാം ചെയ്ത് വളരെ കൃത്രിമമായി ഇരിക്കുന്ന ഫോട്ടോ കണ്ട് ഐശ്വര്യമുണ്ടെന്നും ഭംഗിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വരുന്നു. എന്നാൽ താൻ എങ്ങനെയാണോ ഇരിക്കാൻ ആഗ്രഹിക്കുന്നത് അതിന്റെ ചിത്രം പോസ്റ്റ് ചെയ്താൽ മോശം കമന്റുകളുമായി ചിലർ വരുമെന്നുമാണ് സിത്താര പറയുന്നത്. മോശം കമന്റുകളുകൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താൻ ഇക്കാര്യം പറയാനായി വന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറയുന്നുണ്ട്. റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വീഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം.വ്യാജഅക്കൗണ്ടുകളിൽ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകൾ വരെ ഇത്തരം നെഗറ്റീവ് കമന്റുമായി എത്തുന്നത്. ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്റുകളെല്ലാം അവരും കാണുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല താൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു. സിത്താരയുടെ കുറിപ്പ് ഒരു ദൈർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!

VIDEO