Latest News

ദുർഗ്ഗാദേവി ഇല്ലാത്ത ദുർഗ്ഗാ ക്ഷേത്രം

Fri Oct 2020 | 05:34:53 news

ചരിത്രത്തിന് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് കർണാടകയിലെ ഐഹോളെ ഗ്രാമം . ചാലൂക്യ രാജവംശ കാലത്ത് വാസ്തുവിദ്യയുടെ പരീക്ഷണശാല കൂടി ആയിരുന്നു ഐഹോളെ . അതിനാൽ തന്നെ ഈ പ്രദേശത്ത് വാസ്തുവിദ്യയുടെ എല്ലാ മഹത്വങ്ങളും ആവാഹിച്ചുണ്ടാക്കിയ നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും സ്ഥിതി ചെയ്യുന്നു . ഇത്തരത്തിൽ ഐഹോളെയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗാക്ഷേത്രം .മനോഹരമായ കൊത്തുപണികൾ കൊണ്ട് അലംകൃതമായ ഈ ക്ഷേത്രം വൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത് .ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചാലൂക്യ രാജവംശത്തിൽ ഉള്ളവർ പണികഴിപ്പിച്ച ഈ ക്ഷേത്രം ഐഹോളെയിലെ നൂറ്റിഇരുപതോളം വരുന്ന ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് . ക്ഷേത്രത്തിന്റെ വാസ്തുവിദ്യ നാഗരാ ദ്രാവിഡ ശൈലി സംയുക്തമായി ചേർന്നതും കൂടാതെ ചാലൂക്യ വസ്തുവിദ്യയും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത് . ക്ഷേത്രത്തിൽ ദുർഗ്ഗാദേവിയുടെ ശിൽപം ഉണ്ടെങ്കിലും ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത് ദുർഗ്ഗാദേവിയുടെ ക്ഷേത്രം ആയതിനാൽ അല്ല . മറിച്ച് മറാത്തക്കാരുടെ ഇടയിൽ ദുർഗ്ഗ എന്ന പദത്തിന് സംരക്ഷകൻ അല്ലെങ്കിൽ കോട്ട എന്നും അർത്ഥമുണ്ട് . ഇതിൽ നിന്നുത്ഭവിച്ച നാമമാണ് ദുർഗ്ഗ ക്ഷേത്രം എന്നത് . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ശിവനുമാണ് . കൂടാതെ സൂര്യ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗ ക്ഷേത്രം . ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നീക്കം ചെയ്യാൻ സാധിക്കുന്ന സ്തംഭങ്ങൾ ആണ് .കൂടാതെ ക്ഷേത്രത്തിന്റെ ചുമരുകളിൽ വിവിധ ദേവന്മാരുടെയും ദേവിമാരുടെയൂം രൂപങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ് . കുത്തനെ ഉള്ള പടികൾ കയറി ക്ഷേത്ര വരാന്തയിൽ എത്തുമ്പോൾ തന്നെ കലയുടെ മാസ്മരിക ലോകത്തെത്തിയ പ്രതീതി ആണ് ഇവിടം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുക .

VIDEO