Latest News

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന സൂപ്പർ ഫുഡ്സ് ഇതാ

Tue Mar 2021 | 05:10:06 news

പ്രമേഹമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇനിയെന്ത് എന്ന ചോദ്യമാണ് പലർക്കും. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നൊന്നും പല പ്രമേഹ രോഗികൾക്കും ഇപ്പോഴും വലിയ നിശ്ചയമില്ല. ശരീരത്തിലെ പോഷക ഘടകങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഭക്ഷണക്രമത്തിൽ വ്യത്യാസം കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. പലരുടെയും ധാരണ അരി ആഹാരങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം എന്നതാണ്. ഗോതമ്പും ഓട്സുമൊക്കെ പ്രമേഹ രോഗിയുടെ ആഹാരമാണെന്നാണ് മുദ്ര കുത്തപ്പെട്ടിരിക്കുന്നത് പോലും. എന്നാൽ അരി, ഗോതമ്പ്, ഓട്സ്, മൈദ, റവ, ചോളം തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. അളവിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. അതുകൊണ്ട് പ്രമേഹ രോഗികൾ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കാമെന്ന ധൈര്യത്തിൽ മധുരം കഴിക്കുന്നവരും ധാരാളമുണ്ട്. ബീൻസ് പ്രമേഹ രോഗികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവമാണിത്. ബീൻസിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീൻസ് പ്രമേഹ രോഗികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവമാണിത്. ബീൻസിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

VIDEO