Latest News

മുഖത്ത് തേൻ പുരട്ടിയാൽ..

Wed Oct 2020 | 09:17:35 news

മുഖസൗന്ദര്യത്തിനായി ഇനി ടെൻഷൻ വേണ്ട. എല്ലാ വീടുകളിലും ലഭ്യമായ തേൻ ഉപയോഗിച്ച് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള ഒരു വസ്തു കൂടിയാണ് തേൻ. ചർമ്മത്തിൽ തേൻ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ആണുള്ളത്. ബ്ലാക്ക്‌ ഹെഡ്സ്കൾ ഇല്ലാതാക്കാനും ചർമ്മത്തിലെ സുഷിരങ്ങളിലെ അഴുക്കുകൾ ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു. ഇതിനായി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക. മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകുക. പ്രായമാകുന്നവരുടെ ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരവും തേനിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ തേനിന് സാധിക്കും. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുക. 20-30 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള കഴിവും തേനിന് ഉണ്ട്. വരണ്ട ചർമ്മം ഉള്ളവർ തീർച്ചയായും മുഖത്ത് തേൻ പരീക്ഷിക്കേണ്ടതാണ്. മുഖത്ത് ശുദ്ധമായ തേൻ പുരട്ടി 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റം സ്വയം തിരിച്ചറിയാവുന്നതാണ്. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും തേൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന നിലനിർത്താനും തേൻ സഹായിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ച ഇല്ലാതാക്കാനും മുഖക്കുരു ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു. തേൻ മുഖത്ത് പുരട്ടുന്നത് മാത്രമല്ല, തേൻ കഴിക്കുന്നതും നല്ലതാണ്. ദിവസവും പുരുഷന്മാർ 3 ടേബിൾ സ്പൂൺ തേനും സ്ത്രീകൾ 2 ടേബിൾ സ്പൂൺ തേനും കഴിക്കുന്നത് നല്ലതാണ്. ചർമ്മ സൗന്ദര്യത്തിനായി ബ്യൂട്ടിപാർലറുകളിൽ ചിലവാക്കുന്ന തുകയുടെ പകുതി പോലും ആവശ്യമില്ലാത്ത വസ്തുവാണ് തേൻ. ഇത് ഉപയോഗിക്കുന്നത് മൂലം ദോഷഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

VIDEO