Latest News

7,801 ഡയമണ്ടുകൾ; എട്ടു ദളങ്ങളുള്ള ആറു പാളികൾ; ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ മോതിരം

Wed Oct 2020 | 11:50:51 news

ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നാണ് ഡയമണ്ട്. ഡയമണ്ട് പതിപ്പിച്ച ഒരു മോതിരമെങ്കിലും സ്വന്തമാക്കണമെന്ന് നമ്മളിൽ പലർക്കും മോഹം ഉണ്ടായിരിക്കും. പല ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ നാം കണ്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഒരു ഡയമണ്ട് ആഭരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒന്നുണ്ട്. 7,801 ഡയമണ്ടുകൾ കൊണ്ട് തീർത്ത ഒരു മോതിരം. എന്താണ് ഇതിന്റെ പ്രത്യേകതയെന്നല്ലേ. ഏറ്റവും അധികം ഡയമണ്ടുകളുമായി പണിയിച്ചിരിക്കുന്ന മോതിരമാണിത്. ഹൈദരാബാദിലെ കോട്ടി ശ്രാകാന്ത് എന്ന സ്വർണ്ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. ദി ഡിവൈൻ-7801 ബ്രഹ്മ വജ്രകമലം എന്നാണ് ഈ ഡയമണ്ട് മോതിരത്തിന്റെ പേര്. എട്ട് ദളങ്ങൾ വീതമുള്ള ആറു പാളികളായാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. 2018 ലാണ് ഇത്തരമൊരു മോതിരം നിർമ്മിക്കുന്നതിനെ കുറിച്ച് വ്യാപാരിയായ കോട്ടി ശ്രീകാന്ത് ആലോചിക്കുന്നത്. പിന്നീട് 11 മാസം കൊണ്ടാണ് മോതിരത്തിന്റെ പണി വ്യാപാരി പൂർത്തിയാക്കിയത്. എന്നാൽ പരിശ്രമത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഡയമണ്ടുള്ള മോതിരം എന്ന ബഹുമതി ദി ഡിവൈൻ ബ്രഹ്മ വജ്രകമലത്തിന് നേടിക്കൊടുത്തു.

VIDEO