Latest News

ശരീരത്തിലെ ഓക്‌സിജന്‍ അളവു കൂട്ടാം, വീട്ടിലിരുന്ന്‌

Fri May 2021 | 05:54:13 news

കൊവിഡ് ഗുരുതരമാകുന്ന അവസ്ഥയാണ് ഓക്‌സിജന്‍ കുറയുന്നത്. ഹൈപ്പോക്‌സിയ എന്നാണ് ഇത് അറിയപ്പെടുന്നത് 94ല്‍ കുറഞ്ഞാല്‍ തന്നെ അല്‍പം അപകടമാണ്. ഇത് കുറഞ്ഞാല്‍ ശരീരത്തിലെ മൊത്തം അവയവങ്ങളെ ബാധിയ്ക്കും. ഇതു പോലെ പുറമേ നിന്നും ഓക്‌സിജന്‍ കുറയും. കൊവിഡ് ബാധിച്ചാല്‍ ചില പ്രത്യേക ആരോഗ്യാവസ്ഥയിലുള്ളവര്‍ക്ക് ഹൈപ്പോക്‌സിയ വരാന്‍ സാധ്യതയേറെയാണ്. ഇത് അനീമിയ അതായത് രക്തക്കുറവ് ഉള്ളവര്‍ക്ക്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, ആസ്തമ പോലുള്ള അവസ്ഥ, ലംഗ്‌സ് പ്രശ്‌നമുള്ളവര്‍ക്ക്, ക്രോണിക് ഒബ്‌സസീല് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നിവയുള്ളവര്‍ക്ക് ഇത് വരാന്‍ സാധ്യതയേറെയാണ്.ഓക്‌സിജന്‍ കുറഞ്ഞാല്‍ തലവേദന, ചിന്താക്കുഴപ്പം, തല ചുറ്റുക പോലുള്ള അവസ്ഥകളുണ്ടാകും. ശരീരത്തിലെ ഓക്‌സിജന്‍ അളവ് കൂടാന്‍ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍. ഇതില്‍ പ്രധാനമാണ് പ്രാണായാമം. ഒരു മുക്ക് അടച്ചു പിടിച്ച് മറ്റേ മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നതാണ് ഇത്. ഇത് പത്തു തവണ ചെയ്യാം. ഇത് ശ്വാസകോശത്തിലെ മസിലുകള്‍ കൂട്ടാനും ലംഗ്‌സ് കപാസിറ്റി കൂട്ടാനുമെല്ലാം നല്ലതാണ്.ഇതിനു ശേഷം കുംഭക എന്ന ഒന്നാണ്. ഇതിനായി ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുക. ഉള്ളില്‍ പിടിച്ചു നിര്‍ത്തുക. പിന്നെ പുറത്തു വിടുക. ഇതിന് 1: 1 :2 എന്ന ആനുപാതം പറയുന്നു. അതായത് 1 സെക്കന്റ് ഉള്ളിലേയ്‌ക്കെടുക്കുക, ഒരു സെക്കന്റ് ഉള്ളില്‍ വയ്ക്കുക. 2 സെക്കന്റ് എടുത്തു പുറത്തു വിടുക എന്നതാണ് ഇത്. ഇത് അടുത്ത സ്റ്റെപ്പില്‍ 1 2 21 എന്ന ആനുപാതത്തില്‍ എടുക്കാം. അടുത്തത് 1: 3 :2 എന്ന രീതിയില്‍ ചെയ്യുക. ഇത് അവസാനം 1: 4: 2 എന്ന ആനുപാതത്തില്‍ എടുക്കാം.

VIDEO