keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ഡാൻസ് പാർട്ടി ഡിസംബർ 1ന് തിയേറ്ററുകളിലേക്ക്

20 November 2023, 08:44 AM

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടി ഡിസംബർ 1ന് തിയേറ്ററുകളിലേക്ക് എത്തും. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലുടനീളം നൂറ്റിയമ്പതോളം കേന്ദ്രങ്ങളിലാണ് ചിത്രം റീലീസ് ചെയ്യുക. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോ ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും. അതിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരുടെയും കഥയാണ് ഡാൻസ് പാർട്ടി. ഒരു ഫാമിലി ഫൺ എന്റർടെയ്നർ സിനിമയാണ് ഡാൻസ് പാർട്ടി. കൊച്ചി, ബാ​​ഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News