23-04-2026
രാജ്യത്ത് എൽപിജി വിതരണം കാര്യക്ഷമമായി നടക്കുന്നതായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അറിയിച്ചു. ഏപ്രിൽ 12 മുതൽ 21 വരെയുള്ള കണക്കുകൾപ്രകാരം, ആകെ 1.13 കോടി ഗാർഹിക സിലിണ്ടറുകളും 2.8 ലക്ഷം വാണിജ്യ സിലിണ്ടറുകളുമാണ് ബിപിസിഎൽ വിതരണം ചെയ്തത്. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവ വഴി 2,22,444 ചെറു സിലിണ്ടറുകളും വിതരണം ചെയ്തു. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കാൻ വിതരണ ശൃംഖല പൂർണമായും ഉറപ്പാക്കിയതായി ബിപിസിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.