20 November 2023, 09:10 AM
സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനാണ് സുബീഷ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോർ ആണ് നായിക. ബൈക്കിൽ നാല് കുട്ടികളെയും വച്ച് യാത്ര ചെയ്യുന്ന സുബീഷിനെയും ഷെല്ലിയെയും പോസ്റ്ററിൽ കാണാം. ഭവാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്നു