keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ചലച്ചിത്രമേളയിൽ ആറ്‌ ക്യൂബൻ ചിത്രങ്ങൾ

20 November 2023, 08:50 AM

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൺട്രിഫോക്കസ് വിഭാഗത്തിൽ ആറ്‌ ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എൽ ബെന്നി, ഇന്നസെൻസ്, മാർത്തി ദ ഐ ഓഫ് ദ കാനറി, ദ മേയർ, സിറ്റി ഇൻ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയൻസ് എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിലെ അതിഥികളാണ്. തിരുവനന്തപുരം സന്ദർശിച്ച ക്യൂബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മരീനുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ(ഫെസ്റ്റിവൽ) എച്ച്. ഷാജി എന്നിവർ ചർച്ച നടത്തി. ചെയർമാൻ രഞ്ജിത്തുമായി അംബാസഡർ ഫോണിലൂടെ ആശയവിനിമയം നടത്തി. ഹവാന അന്താരാഷ്ട്രമേളയും ഐ.എഫ്.എഫ്.കെ.യും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളുടെ ഭാഗമായി മലയാള ചലച്ചിത്രമേള ക്യൂബയിൽ സംഘടിപ്പിക്കാനുള്ള സന്നദ്ധത അലെഹാന്ദ്രോ സിമാൻകാസ് മരീൻ അറിയിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News