keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ലോകത്തിലെ ആദ്യ കണ്ണ്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

20 November 2023, 010:50 PM

വൈദ്യലോകത്തിനു പുതു പ്രതീക്ഷകളുമായി ലോകത്തിലെ ആദ്യ കണ്ണ്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ന്യൂയോര്‍ക്കിലെ എന്‍വൈയു ലാന്‍ഗോണ്‍ ഹെല്‍ത്ത്‌ ആശുപത്രിയില്‍ നടന്നു. അമേരിക്കയിലെ അര്‍കാന്‍സസ്‌ സ്വദേശി, നാല്‍പത്തിയാറുകാരനായ ആരോണ്‍ ജെയിംസിലാണ്‌ 21 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ പുതിയ കണ്ണ്‌ വച്ചു പിടിപ്പിച്ചത്‌. മെയ്‌ 27ന്‌ നടത്തിയ അതി സങ്കീര്‍ണ്ണമായ ഈ ശസ്‌ത്രക്രിയയില്‍ 140 ഓളം സര്‍ജന്മാരും നഴ്‌സുമാരും ആരോഗ്യ പ്രഫഷണലുകളും പങ്കെടുത്തു. വൈദ്യലോകത്തെ സംബന്ധിച്ചിടത്തോളം ഈ ശസ്‌ത്രക്രിയ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്‌. നേത്രപടലമായ കോര്‍ണിയ മാറ്റി വയ്‌ക്കുന്ന ശസ്‌ത്രക്രിയകള്‍ ഇപ്പോള്‍ വ്യാപകമാണെങ്കിലും ഇതാദ്യമായാണ്‌ ഒരു മുഴുവന്‍ കണ്ണും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയ ലോകത്ത്‌ നടക്കുന്നത്‌.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News