keralabreakingnewstvm@gmail.com
  • ആശമാരുടെ നിരാഹാര സമരം 2ാം ദിനം....റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ....പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി....ദേശീയ ക്ഷീര വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം....ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം:സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് പോലീസ്....
​ഗ്രാമീണാന്തരീക്ഷവും, വിശാലമായ കായൽക്കാഴ്ച്ചയും നിറഞ്ഞ കവ്വായി

21 November 2023, 08:550 AM

​ഗ്രാമീണാന്തരീക്ഷവും, വിശാലമായ കായൽക്കാഴ്ച്ചയും, ചെറു ദ്വീപുകളും തുരുത്തുകളും നിറഞ്ഞ വടക്കൻ കേരളത്തിലെ ഏറെ ആകര്‍ഷകമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്നതാണ് കവ്വായി കായല്‍. കണ്ടൽകാടുകൾക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. 37 ചതുരശ്ര കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കായല്‍ ജലജൈവിക സമ്പത്തിനാല്‍ അനുഗ്രഹീതമാണ്. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനും ബോട്ടു യാത്രകള്‍ ഉപകരിക്കും. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും കണ്ണിനും മനസ്സിനും കുളിര്‍മ്മയേകും. ഈ നാട്ടില്‍ നിന്നുള്ള മത്സ്യ സമ്പത്തും ഭക്ഷണ പ്രിയര്‍ക്ക് രുചി വൈവിധ്യമൊരുക്കും. അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : പയ്യന്നൂര്‍, 3 കി. മീ. വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 154 കി. മീ.

LATEST NEWS

ഇന്ത്യ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ട്രംപ്

റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ

2040 ല്‍ ഇന്ത്യാക്കാര്‍ ചന്ദ്രനില്‍ ഇറങ്ങും; ചന്ദ്രയാന്‍ 5ന് അനുമതി

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

COPYRIGHT © 2024 Kerala Breaking News