keralabreakingnewstvm@gmail.com
  • ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും....സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇടിമിന്നലോടെ മഴ; 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്,കടലാക്രമണത്തിന് സാധ്യത...കേരള പൊതുരേഖ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു....നീറ്റ് പരീക്ഷ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍...
നിയമസഭാ സമിതി ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നു

23 November 2023, 04:12 PM

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നവംബര്‍ 24ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസില്‍ യോഗം ചേരുന്നു. സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും വിഴിഞ്ഞം ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും ചെയ്യും. ഉച്ചയ്ക്കുശേഷം മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന സമിതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മത്സ്യ/അനുബന്ധ തൊഴിലാളികളില്‍ നിന്നും ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള മത്സ്യ/ അനുബന്ധ തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ക്കും പ്രസ്തുത യോഗങ്ങളില്‍ ഹാജരായി സമിതി അദ്ധ്യക്ഷന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി എന്ന മേല്‍വിലാസത്തില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു.

LATEST NEWS

ഓസ്ട്രിയ, റഷ്യ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ത്യയിലേക്ക് മടങ്ങി

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

രാമസേതുവിന്റെ ആദ്യ സമുദ്രാന്തർ രേഖാചിത്രം നിർമ്മിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ

എറണാകുളം ജില്ലാ പഞ്ചായത്ത് മികവ് പദ്ധതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

COPYRIGHT © 2024 Kerala Breaking News