keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജില്ലാതല കേരളോത്സവം നവംബര്‍ 26ന് സമാപിക്കും

23 November 2023, 11:20 AM

ജില്ലയിലെ വിവിധ വേദികളില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 26ന് സമാപിക്കും. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, തിരുവനന്തപുരം കോര്‍പറേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള നാലായിരത്തോളം മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റു മേഖലകളിലെപ്പോലെ കായിക രംഗത്തും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എം.എല്‍.എ പറഞ്ഞു. കേരളമില്ലാത്ത കായിക ഇന്ത്യയെപ്പറ്റി ചിന്തിക്കാനാകില്ല. വിദ്യാഭ്യാസ കാലം മുതല്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രദ്ധയും കായികതാരങ്ങളുടെ കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് കായിക പ്രതിഭകളെ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളിയായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിന്നുമണിയെ കാണാനിടയായി. കേരളത്തില്‍ നിന്നും ഇനിയും മിന്നുമണിമാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News