23 November 2023, 01:25 AM
തിരുവനന്തപുരം: അടിക്കടിയുള്ള വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ കുടുംബസമേതം റോഡിലിറങ്ങി പ്രതിഷേധിക്കുമെന്ന് കോസ്മോപൊളിറ്റൻ റസിഡൻസ് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി. നഗരത്തിൽ മറ്റൊരു പ്രദേശത്തും ഇല്ലാത്ത വെള്ളപ്പൊക്ക ഭീഷണിയാണ് ഗൗരീശപട്ടം, മുറിഞ്ഞപാലം, തേക്കുമ്മൂട്, കുഴിവയിൽ ഭാഗങ്ങളിലുണ്ടാ കുന്നത്. തോടിന്റെ ആഴം കുറയുന്നതും യഥാസമയം ഇവ വൃത്തിയാക്കാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. മനോജ്, ഭാരവാഹികളായ എ. ബാഹുലേയൻ, എസ്.എസ്. അശോക് കുമാർ, ബിമൽ രാഘവൻ, കെ. ജോൺ, ബി. ശശിധരൻനായർ, ആർ. ശ്രീകാന്ത്, പി.എ. സുഗുണൻ, സി.ഇ. പത്മകുമാർ, എസ്. സുരേഷ് കുമാർ, ബിജു. വി. നായർ എന്നിവർ പറഞ്ഞു. ഉള്ളൂർ, പട്ടം, ആമിഴഞ്ചാൻ തോടുകൾ വന്നുചേരുന്ന ആക്കുളം കായലിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിന്റെ വെള്ളത്തിന്റെ 20 ശതമാനം മാത്രമേ ഇപ്പോൾ ഉൾക്കൊള്ളാൻ കഴിന്നുള്ളൂ. തോടിന്റെ 80 ശതമാനവും മണ്ണുമൂടി കിടക്കുന്ന കായലിന്റെ ആഴം കൂട്ടാന്‍ 96 കോടി രൂപയ്ക്ക് സർക്കാർ അനുമതി ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണ്. ഇതുമൂലം പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും ഭാരവാഹികൾ ആരോപിച്ചു. അസോസിയേഷൻ പരിധിയിലെ 120ൽ 10ൽ താഴെ വീടുകൾ മാത്രമാണ് വെള്ളപൊക്കത്തിൽ നിന്നും പൂർണമായി രക്ഷപെട്ടത്.