keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നീറ്റ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ 13 പേർ അറസ്റ്റിൽ

20-6-2024

നീറ്റ് യു. ജി ചോദ്യപേപ്പർ ചോർന്നില്ലെന്ന ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം പൊളിഞ്ഞു. ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തി. തുടർന്ന് ചോദ്യപേപ്പർ മാഫിയയിലെ നാലു പേരും നാല് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം 13 പേർ അറസ്റ്റിലായി. 35 പേർക്ക് ചോർത്തി നൽകിയെന്നാണ് പ്രാഥമികവിവരം. മെയ് അഞ്ചിനായിരുന്നു പരീക്ഷ. തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥി ആയുഷ്കുമാറിന്റെ മൊഴി. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കി റീടെസ്റ്റിന് നിർബന്ധിതരായപ്പോഴും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ. ടി. എ) ആവർത്തിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News