21-6-2024
ബലാത്സംഗത്തിന് ഇരകളാകുന്നവർക്ക് ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ അനുമതി നൽകുമെന്ന ചരിത്ര തീരുമാനവുമായി യുഎഇ. രാജ്യത്ത് സ്ഥിരതാമസം ആരംഭിച്ച് ഒരു വർഷമെങ്കിലും കഴിഞ്ഞവർക്കാണ് നിയമം ബാധകമാവുക.സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ സുപ്രധാന നിയമ നിർമാണം.
ബലാത്കാരമായോ, ഇഷ്ടമില്ലാതെയോ, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം ഏറ്റുവാങ്ങി ഒരു സ്ത്രീ ഗർഭം ധരിച്ചാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതാണ് യുഎഇയുടെ പുതിയ നിയമ ഭേദഗതി.ഗർഭച്ഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ വളർച്ച മാത്രമായിരിക്കണമെന്നും നിയമം പറയുന്നു. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭച്ഛിദ്രം.കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളൂ.