26-07-2024
യന്ത്രത്തകരാര്‍ മൂലം ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയില്‍ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനമാണ് യന്ത്രതകരാര്‍ മൂലം തിരിച്ചിറക്കിയത്.