28-07-2024
തലസ്ഥാനത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഇന്നലെ അർദ്ധരാത്രി കരിക്കകത്തുവച്ചാണ് സംഭവം.പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി മറിഞ്ഞത്. വർഷങ്ങൾക്കുമുമ്പ് സ്കൂൾ വാൻ മറിഞ്ഞ് നിരവധി കുട്ടികൾ മരിക്കാനിടയാക്കിയ അപകടം നടന്നതിന് തൊട്ടടുത്തായിരുന്നു ഈ അപകടവും.