28-07-2024
ഡൽഹിയിൽ കനത്ത മഴയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും.എറണാകുളം സ്വദേശി നവീൻ ആണ് മരിച്ചത്.മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ.