01-08-2024
ഒരാളുടെ മാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിൽ ഓഗസ്റ്റ് ആറിന് വിശദമായ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും.