02-08-2024
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ഡല്‍ഹി എന്‍സിആര്‍ മേഖലയിലും കാര്യമായ മഴ പെയ്യും. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒപ്പം അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.