09-08-2024
ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർവേയ്സിന്റെ വിമാനം റായ്പുർ വിമാനത്താവളത്തിൽ അടിയന്തമായി ഇറക്കിയിട്ട് ഒമ്പത് വർഷം പിന്നിടുന്നു. നാളിതുവരെ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ജനകീയപ്രക്ഷോഭത്താൽ കലുഷമായ ബംഗ്ലാദേശിന്റെ നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ് റായ്പുരിലെ വിമാനത്താവള അധികൃതർ.