12-08-2024
തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും ലീഗും പ്രത്യേകം സ്ഥാനാർഥികളെയാണ് മത്സരത്തിന് നിർത്തിയിരുന്നത്.തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസ് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.