15-08-2024
പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂൾ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് മർദനമേറ്റത്. സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.