15-08-2024
പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ സ്വന്തമാക്കിയ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒളിമ്പിക്‌സിൽ പങ്കെടുത്ത ഓരോ അത്‌ലറ്റുകളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണെന്നും അത്‌ലറ്റുകളുടെ മികച്ച പ്രകടനത്തിൽ രാജ്യം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.