17-08-2024
അടുത്ത മാസം രാജിവെക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ജനങ്ങളെ ഓര്‍ത്താണ് തീരുമാനം. ജനവിശ്വാസം നഷ്ടമായാല്‍ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് (എല്‍ഡിപി) കിഷിദ ആവശ്യപ്പെട്ടതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.