18-08-2024
കോഴിക്കോട് വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുൻ മാനേജർ മധ ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. യഥാർത്ഥത്തിൽ ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും മധു വീഡിയോ സന്ദേശത്തിൽ പറയുന്നു.