18-08-2024
രാജ്യത്തെ നടുക്കിയ കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ ചോദ്യം ചെയ്യലിനിടെ ആർജി കർ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മറുപടികളിൽ വൈരുധ്യം. സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രിരേഖകളും തീരെ ഒത്തുപോകുന്നില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ.ചോദ്യംച്ചെയ്യലിൽ നിരവധി ചോദ്യങ്ങളാണ് സിബിഐ സന്ദീപ് ഘോഷിന് മുൻപാകെ വെച്ചത്.