18-08-2024
ആന്ധ്രാപ്രദേശിലെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കൂടുതൽ കേന്ദ്രസഹായം വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപ്പുവിനും ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനിക്കുമൊപ്പമാണ് നായിഡു പ്രധാനമന്ത്രിയെ കണ്ടത്.